Category: കഥ

വൃദ്ധസദനംവൃദ്ധസദനം

“ഉണ്ണി..നീ എവിടെ എൻ്റെ കുട്ടി..അമ്മേനെ ഇങ്ങനെ ഓടിക്കല്ലേ.. അമ്മയ്ക്ക്  വയ്യ കുഞ്ഞേ..അമ്മ തോറ്റു, വരൂ.. ഈ ചോറൊന്ന് കഴിക്കു കുഞ്ഞേ..” കല്യാണിയമ്മ ഉണ്ണിക്കുട്ടനെ തേടി നടന്നു. ഒരു ചെറിയ വീട്ടിലായിരുന്നു കല്യാണിയമ്മയും ഉണ്ണിക്കുട്ടനും തൻറെ കൊച്ചു പെങ്ങൾ മായയും താമസിച്ചിരുന്നത് ഉണ്ണിക്കുട്ടന്റെ ശരിയായ പേര് രതീഷ് എന്നാണ് അവൻറെ അച്ഛൻ മരണപ്പെട്ടത് രണ്ടു കൊല്ലം മുമ്പാണ് കാൻസർ ആയിരുന്നു, അവൻറെ ജീവിതം അമ്മയും പെങ്ങളും ആയിരുന്നു കല്യാണി അമ്മക്കും അതുപോലെതന്നെ മക്കളായിരുന്നു ലോകം. വൃദ്ധർ എന്നും പറഞ്ഞ് […]

മൂന്ന് മീനുകൾമൂന്ന് മീനുകൾ

പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു വലിയ തടാകം ഉണ്ടായിരുന്നു. ഈ തടാകത്തിൽ ധാരാളം മീനുകൾ വസിച്ചിരുന്നു. അതിൽ മൂന്ന് മീനുകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ചു സന്തോഷത്തോടെ നീന്തി കളിച്ചു അവിടെ കഴിഞ്ഞു. സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതിൽ ഒരു മീൻ വളരെ ബുദ്ധിമാനായിരുന്നു. മാത്രമല്ല അവൻ എപ്പോഴും ചിന്തിച്ചു മാത്രമായിരുന്നു പ്രവൃത്തിച്ചിരുന്നത്. രണ്ടാമത്തെ മീനാകട്ടെ നല്ല തന്ത്രശാലിയായിരുന്നു. അവന് ഏതു അപകട സാഹചര്യവും തന്ത്രപൂർവം നേരിടാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇത് അവനെ […]

ആൽമരവും കൂട്ടുകാരുംആൽമരവും കൂട്ടുകാരും

സുന്ദരിക്കാട് വളരെ സുന്ദരമാണ്. സുന്ദരിക്കാടിനു നടുവിൽ ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ ജീവികളും പക്ഷികളുമുണ്ട്. അതിനു ചുറ്റും നിറയെ മരങ്ങളുമുണ്ട്. ആൽ മരത്തെ എല്ലാവർക്കും ഇഷ്ടമാണ്. വേനൽ വന്നു. ഒരു ദിവസം ആൽ മരം ഉണങ്ങാറായി. പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. കാക്കകറുമ്പൻ സഭ കൂടാമെന്ന് പറഞ്ഞു. എല്ലാവരും സഭയിൽ പങ്കെടുത്തു. “ആൽ മരത്തെ രക്ഷിക്കണം “, ആന പറഞ്ഞു “എങ്ങനെ രക്ഷിക്കും”, പച്ച തത്ത ചോദിച്ചു. “നമുക്ക് ദിവസവും വെള്ളം ഒഴിക്കാം”, മുയലച്ഛൻ പറഞ്ഞു. അങ്ങനെ […]

നഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലി

ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച് നില്‍ക്കുന്ന നാല് അന്ധരായ വ്യക്തികളെ കണ്ടു. അധികം ആഴമൊന്നുമില്ലെങ്കിലും നല്ല ഒഴുക്കുള്ളതിനാല്‍ പരസഹായമില്ലാതെ അവര്‍ക്ക് ആ പുഴ കടക്കാനാകില്ലായിരുന്നു. ഹോജ അവരെ സഹായിക്കാമെന്ന് കരുതി അവരുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. “എന്ത് പറ്റി സുഹൃത്തുക്കളേ? പുഴ കടക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണോ?” “അതെയതെ! താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാമോ?” ഹോജയുടെ ശബ്ദം കേട്ട് അവര്‍ ചോദിച്ചു. “അതിനെന്താ? നിങ്ങളെ തീര്‍ച്ചയായും പുഴ […]