പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു വലിയ തടാകം ഉണ്ടായിരുന്നു. ഈ തടാകത്തിൽ ധാരാളം മീനുകൾ വസിച്ചിരുന്നു. അതിൽ മൂന്ന് മീനുകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ചു സന്തോഷത്തോടെ നീന്തി കളിച്ചു അവിടെ കഴിഞ്ഞു. സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതിൽ ഒരു മീൻ വളരെ ബുദ്ധിമാനായിരുന്നു. മാത്രമല്ല അവൻ എപ്പോഴും ചിന്തിച്ചു മാത്രമായിരുന്നു പ്രവൃത്തിച്ചിരുന്നത്. രണ്ടാമത്തെ മീനാകട്ടെ നല്ല തന്ത്രശാലിയായിരുന്നു. അവന് ഏതു അപകട സാഹചര്യവും തന്ത്രപൂർവം നേരിടാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇത് അവനെ […]