അമ്മയാണ് അമ്മയാണീ പ്രകൃതികനിവുള്ളൊരമ്മയാണീ പ്രകൃതിനമ്മൾക്ക് വേണ്ടുന്നതെല്ലാം നൽകുന്നകനിവാർന്നൊരമ്മയാണീ പ്രകൃതിഎത്ര കണ്ടാലും മതിവരില്ലമ്മയെമക്കളാം നമ്മൾക്ക് താങ്ങായി നിൽക്കുന്നകനിവുള്ളൊരമ്മയാണീ പ്രകൃതിപ്രകൃതിയാം അമ്മയെ നോവിച്ചിടാതെകാത്തിടേണം നമ്മൾ എന്നുമെന്നുംഅമ്മയാം പ്രകൃതിക്ക് നാശം ഭവിച്ചാൽമക്കളാം നമ്മൾ മരിച്ചിടുമെപക്ഷി മൃഗാദികൾക്കെന്നുമെന്നുംആശ്രയമേകുന്നൊരമ്മയാണ്
Category: കവിത

ഓർമ്മകളിൽഓർമ്മകളിൽ
നോവിക്കാൻ ഇടതൂർന്നെത്തിയവെയിലിൽനിനക്കായി കുടനീർത്തിയ എനിക്ക് സ്വപ്‌നങ്ങൾ ചാലിച്ച് ഒരുകൂട്ടംമോഹങ്ങൾ തൻ ഭാരം ഇറക്കിവെച്ച്നീ പടിയിറങ്ങിപ്പോയപ്പോൾനീ തന്ന ഓർമ്മകൾ വിത്തുകളായിമുളച്ച് അവ പടർന്ന് പന്തലിച്ച കൊടും കാട്ടിൽ ഞാൻ ശ്വാസത്തിനായി വെമ്പുന്നു ..ഇടനെഞ്ചിലെ ചൂടിലേ നീയെന്നൊരാ യിഷ്ടത്തെഹൃദയത്തിൽ നിന്നും പറിച്ചെടുത്തതിൻ മുറിവ്കാലത്തിൻ സൂചികൊണ്ട്തുന്നിചേർക്കാൻ കഴിയുമോ?

കടംകവിത കടംകവിത
കടലും കരയും അറിയും കുട്ടി കടലില്‍ ഉള്ളൊരു കരയേത് ? തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ ചാകരയാണത് കേട്ടോളൂ മാനം മുട്ടെ ഉയരും കിളിയേ മാനത്തുള്ളോരു വില്ലേതു ? തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ മഴവില്ലാണതു കേട്ടോളൂ.

തേന്‍ മാവ് തേന്‍ മാവ്
മാവേ മാവേ തേന്മാവേ ഇനിയുമിതെന്തേ പൂത്തില്ല ? കുട്ടീ കുട്ടീ പറയാം ഞാന്‍ പൂക്കാന്‍ കാലമതായില്ല.

കിളിയും കുട്ടിയുംകിളിയും കുട്ടിയും
കിളിയേ കിളിയേ എങ്ങോട്ടാ? മലയുടെ കീഴൊരു ഗ്രാമത്തില്‍ അവിടെ പ്പോയാലെന്തുണ്ട് ? വയറു നിറക്കാന്‍ വകയുണ്ട്.