“ഉണ്ണി..നീ എവിടെ എൻ്റെ കുട്ടി..അമ്മേനെ ഇങ്ങനെ ഓടിക്കല്ലേ.. അമ്മയ്ക്ക് വയ്യ കുഞ്ഞേ..അമ്മ തോറ്റു, വരൂ.. ഈ ചോറൊന്ന് കഴിക്കു കുഞ്ഞേ..” കല്യാണിയമ്മ ഉണ്ണിക്കുട്ടനെ തേടി നടന്നു.
ഒരു ചെറിയ വീട്ടിലായിരുന്നു കല്യാണിയമ്മയും ഉണ്ണിക്കുട്ടനും തൻറെ കൊച്ചു പെങ്ങൾ മായയും താമസിച്ചിരുന്നത് ഉണ്ണിക്കുട്ടന്റെ ശരിയായ പേര് രതീഷ് എന്നാണ് അവൻറെ അച്ഛൻ മരണപ്പെട്ടത് രണ്ടു കൊല്ലം മുമ്പാണ് കാൻസർ ആയിരുന്നു, അവൻറെ ജീവിതം അമ്മയും പെങ്ങളും ആയിരുന്നു കല്യാണി അമ്മക്കും അതുപോലെതന്നെ മക്കളായിരുന്നു ലോകം. വൃദ്ധർ എന്നും പറഞ്ഞ് അവർ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് ശിക്ഷിക്കുകയും ‘നാശം’ എന്ന് പറഞ്ഞ് വൃദ്ധസദനത്തിൽ വിട്ടിട്ടും തന്റെ മക്കൾ സുഖമായിരിക്കുന്നു എന്ന കാര്യം അറിയുവാൻ അവർ കാണാൻ വരുമോ എന്ന ആകാംക്ഷയിൽ എന്നും ഉമ്മറത്ത് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന വൃദ്ധരായ അമ്മമാരോടും അച്ഛന്മാരോടും മക്കൾ ഉപേക്ഷിച്ച കല്യാണി അമ്മ തന്റെ പഴയ കഥ പറയുകയായിരുന്നു. പറയുന്നതിനിടയിൽ കല്യാണ അമ്മ വിതുമ്പുന്നുണ്ടായിരുന്നു സങ്കടം സഹിക്കവയ്യാതെ വിങ്ങിപ്പൊട്ടുകയായിരുന്നു കണ്ണുനീർ തൻറെ സാരിതുമ്പിൽ ഒപ്പി കല്യാണി അമ്മ വീണ്ടും പറഞ്ഞു തുടങ്ങി “അവനും മായയും വളർന്നു ഞാൻ പല വീടുകളിലും ജോലിക്ക് പോയി കിട്ടുന്ന സമ്പാദ്യം കൂട്ടി ഞാൻ ഉണ്ണിക്കുട്ടനെ വലിയ പള്ളിക്കൂടത്തിൽ പഠിപ്പിച്ചു
മോളെ വേറൊരു സ്ഥലത്തും പഠിപ്പിച്ചു എല്ലാ വീടുകളിലും കയറിയിറങ്ങി കൃത്യം മൂന്ന് മണിയാകുമ്പോൾ ഞാൻ വീട്ടിലേക്ക് ഓടും മക്കൾ വരുന്നതിന് മുമ്പ് ചോറും കറിയും വെച്ച് അവർ വരുന്നതും കാത്ത് ഉമ്മറത്തെ പടിതിണ്ണയിൽ ഇരിക്കുമായിരുന്നു അവർ വന്നാൽ ഉടനെ വന്നു എന്നെ കെട്ടിപ്പിടിച്ച് കൈവെള്ളയിൽ ഒരു ഉമ്മം തരുമായിരുന്നു എന്നിട്ട് കയ്യും മുഖവും കഴുകി ചുമരിൽ ചാരിയിരുന്നു ഭക്ഷണം വലിയ ഉരുളകളാക്കി കഴിക്കും അവനൊരു ഭക്ഷണ കൊതിയനായിരുന്നു പക്ഷേ മായ അങ്ങനെയല്ല അവൾക്ക് വളയോടും പൊട്ടിനോടുമൊക്കെയായിരുന്നു കൂടുതൽ കമ്പം കുട്ടികളുടെ സന്തോഷത്തിനായി ഞാൻ എല്ലാം വാങ്ങി കൊടുക്കും എന്റെ കാര്യം ഞാൻ നോക്കാറില്ല ഉണ്ണിക്കുട്ടനും മായയും നന്നായി പഠിക്കുമായിരുന്നു അതുകൊണ്ട് അവരെ രണ്ടാളെയും ഞാൻ നല്ല പഠിപ്പുള്ള സ്കൂളിൽ ചേർത്തു. അവർ രണ്ടാളും കൗമാരപ്രായക്കാരായി മായ പഠിച്ച് എം.ബി.ബി.എസി ൽ ചേർന്നു ഉണ്ണി ഐ.പി.എസി ലും പക്ഷേ.. കല്യാണിയമ്മ ഒന്നു നിർത്തി..” പെട്ടെന്നാണ് അവിടെയുള്ള സ്റ്റാഫ് ഭക്ഷണം കഴിക്കാൻ സമയമായെന്ന് അറിയിച്ചത് അവരെല്ലാവരും ഊര തടവി പതിയെ എഴുന്നേറ്റു കല്യാണി അമ്മയ്ക്ക് വിശപ്പ് തോന്നുന്നില്ല,തൻറെ മക്കൾ ഭക്ഷണം കഴിച്ചിട്ട് ഉണ്ടാവുമോ അവർ ആലോചിച്ചു ഭക്ഷണം കഴിച്ചു. കുറച്ചു വർഷങ്ങൾക്കകം ഉണ്ണി പോലീസും മായ ഡോക്ടറുമായി ഉയർന്ന ഉദ്യോഗസ്ഥരായി കല്യാണി അമ്മ മന്ദമായി ഒന്ന് ചിരിച്ചു . ഉണ്ണിക്ക് ഒരു ആലോചന വന്നു അങ് ദൂരെന്നാ അവനും പെണ്ണിനും ഇഷ്ട്ടായി കല്യാണം പെട്ടന്ന് നടക്കുകയും ചെയ്‌തു പക്ഷേ മരുമോൾക്ക് എന്നോട് എന്തോ ദേഷ്യം ഉള്ളതുപോലെ എന്നെ അടുത്തു കണ്ടാൽ നായയെ ആട്ടുന്ന പോലെ വെറുതെ ശകാരിക്കും!
അവൾ പറയാറുള്ളത് “അവരുടെ ജീവിതത്തിൽ സന്തോഷം നശിപ്പിക്കാനായി നിങ്ങൾ നുഴഞ്ഞുകയറുന്നത് ” എന്നാണ് ഒരുനാൾ എന്നോട് അറിയാതെ നിലത്ത് കുറച്ചു വെള്ളം മറിഞ്ഞു പോയി അവൾ അത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കി നടന്ന് കാൽ വഴുതി വീണു അതിന് ഉണ്ണിയും അവളും എന്നെ മതിയോരോളം ശകാരിച്ചു ഞാനവളെ കൊല്ലാൻ ശ്രമിച്ചതാണെന്ന് വരെ അവൾ പറഞ്ഞു നടന്നു അത് സഹിക്കവയ്യാതായപ്പോൾ ഞാൻ കുറെ പൊട്ടിക്കരഞ്ഞു. ഭാര്യയുടെ വാക്കുകൾ ഇത്രകാലം തന്നെ വളർത്തിയ അമ്മയെ സംശയിച്ച് ഉണ്ണി എന്നെ വൃദ്ധസദനത്തിലേക്ക് വിടുകയായിരുന്നു പക്ഷേ മായ എതിർത്തെങ്കിലും അവളെയും ശകാരിച്ചു കൊണ്ട് ഇറങ്ങിപ്പോയി തൻറെ മക്കൾ തമ്മിൽ തല്ലി പിരിയാനുള്ള കാരണം താൻ ആണല്ലോ എന്ന ഭയത്താലാണ് ഞാൻ ഇവിടെ താമസിക്കാൻ സമ്മതിച്ചത് അതും പറഞ്ഞു കല്യാണി അമ്മയ്ക്ക് കരച്ചിലടക്കാനായില്ല.. കൂടെ നിന്നവർ അവരെ സമാധാനിപ്പിച്ചു മനസ്സിൽ ഒരു നൂറു വിഷമം അടക്കിപ്പിടിച്ച് എന്നിട്ടും മക്കളെക്കുറിച്ച് ചിന്തിച്ച് പതിയെ കല്യാണി അമ്മ സുഖനിദ്രയിലേക്ക് .. കണ്ണുകൾ അടച്ചിട്ടും കണ്ണിൽ ഒരു പുഴ പോലെ കണ്ണുനീർ അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു.