കടലും കരയും അറിയും കുട്ടി കടലില്‍ ഉള്ളൊരു കരയേത് ? തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ ചാകരയാണത് കേട്ടോളൂ മാനം മുട്ടെ ഉയരും കിളിയേ മാനത്തുള്ളോരു വില്ലേതു ? തോറ്റെങ്ങില്‍ ഞാന്‍ പറയട്ടെ മഴവില്ലാണതു കേട്ടോളൂ.
Day: October 24, 2024

തേന്‍ മാവ് തേന്‍ മാവ്
മാവേ മാവേ തേന്മാവേ ഇനിയുമിതെന്തേ പൂത്തില്ല ? കുട്ടീ കുട്ടീ പറയാം ഞാന്‍ പൂക്കാന്‍ കാലമതായില്ല.

കിളിയും കുട്ടിയുംകിളിയും കുട്ടിയും
കിളിയേ കിളിയേ എങ്ങോട്ടാ? മലയുടെ കീഴൊരു ഗ്രാമത്തില്‍ അവിടെ പ്പോയാലെന്തുണ്ട് ? വയറു നിറക്കാന്‍ വകയുണ്ട്.

ആൽമരവും കൂട്ടുകാരുംആൽമരവും കൂട്ടുകാരും
സുന്ദരിക്കാട് വളരെ സുന്ദരമാണ്. സുന്ദരിക്കാടിനു നടുവിൽ ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ ജീവികളും പക്ഷികളുമുണ്ട്. അതിനു ചുറ്റും നിറയെ മരങ്ങളുമുണ്ട്. ആൽ മരത്തെ എല്ലാവർക്കും ഇഷ്ടമാണ്. വേനൽ വന്നു. ഒരു ദിവസം ആൽ മരം ഉണങ്ങാറായി. പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. കാക്കകറുമ്പൻ സഭ കൂടാമെന്ന് പറഞ്ഞു. എല്ലാവരും സഭയിൽ പങ്കെടുത്തു. “ആൽ മരത്തെ രക്ഷിക്കണം “, ആന പറഞ്ഞു “എങ്ങനെ രക്ഷിക്കും”, പച്ച തത്ത ചോദിച്ചു. “നമുക്ക് ദിവസവും വെള്ളം ഒഴിക്കാം”, മുയലച്ഛൻ പറഞ്ഞു. അങ്ങനെ […]

നഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലിനഷ്ടപ്പെട്ട കൂലി
ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച് നില്‍ക്കുന്ന നാല് അന്ധരായ വ്യക്തികളെ കണ്ടു. അധികം ആഴമൊന്നുമില്ലെങ്കിലും നല്ല ഒഴുക്കുള്ളതിനാല്‍ പരസഹായമില്ലാതെ അവര്‍ക്ക് ആ പുഴ കടക്കാനാകില്ലായിരുന്നു. ഹോജ അവരെ സഹായിക്കാമെന്ന് കരുതി അവരുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. “എന്ത് പറ്റി സുഹൃത്തുക്കളേ? പുഴ കടക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണോ?” “അതെയതെ! താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാമോ?” ഹോജയുടെ ശബ്ദം കേട്ട് അവര്‍ ചോദിച്ചു. “അതിനെന്താ? നിങ്ങളെ തീര്‍ച്ചയായും പുഴ […]