നോവിക്കാൻ ഇടതൂർന്നെത്തിയ
വെയിലിൽ
നിനക്കായി കുടനീർത്തിയ എനിക്ക് സ്വപ്നങ്ങൾ ചാലിച്ച് ഒരുകൂട്ടം
മോഹങ്ങൾ തൻ ഭാരം ഇറക്കിവെച്ച്
നീ പടിയിറങ്ങിപ്പോയപ്പോൾ
നീ തന്ന ഓർമ്മകൾ വിത്തുകളായി
മുളച്ച് അവ പടർന്ന് പന്തലിച്ച കൊടും കാട്ടിൽ ഞാൻ ശ്വാസത്തിനായി വെമ്പുന്നു ..
ഇടനെഞ്ചിലെ ചൂടിലേ നീയെന്നൊരാ യിഷ്ടത്തെ
ഹൃദയത്തിൽ നിന്നും പറിച്ചെടുത്തതിൻ മുറിവ്
കാലത്തിൻ സൂചികൊണ്ട്
തുന്നിചേർക്കാൻ കഴിയുമോ?
November 13, 2024November 13, 2024
0 Comment
