Day: November 13, 2024

നെയ്പ്പായസംനെയ്പ്പായസം

ആസ്വാദനക്കുറിപ്പ്: ‘നെയ്പായസം’ മാധവിക്കുട്ടി  പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ഒരു മനോഹരമായ ബാലസാഹിത്യ കഥയാണ് ‘നെയ്പായസം’ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഹൃദയസ്പർശിയായ ഒരു കഥയാണിത് ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ നിരവധി കവിത ചെറുകഥ ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇംഗ്ലീഷിൽ കവിതയെഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലിക നാമത്തിൽ എഴുതിയ ചെറുകഥയിലൂടെയും ജീവിതത്തിലൂടെയും ആണ് അവർ പ്രശസ്തയായത് ചാരിറ്റബിൾ ട്രസ്റ്റ് സംഘടനാ ആരംഭിച്ചു തറവാട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം ചെയ്തു […]

പ്രകൃതി എന്ന അമ്മപ്രകൃതി എന്ന അമ്മ

അമ്മയാണ് അമ്മയാണീ പ്രകൃതികനിവുള്ളൊരമ്മയാണീ പ്രകൃതിനമ്മൾക്ക് വേണ്ടുന്നതെല്ലാം നൽകുന്നകനിവാർന്നൊരമ്മയാണീ പ്രകൃതിഎത്ര കണ്ടാലും മതിവരില്ലമ്മയെമക്കളാം നമ്മൾക്ക് താങ്ങായി നിൽക്കുന്നകനിവുള്ളൊരമ്മയാണീ പ്രകൃതിപ്രകൃതിയാം അമ്മയെ നോവിച്ചിടാതെകാത്തിടേണം നമ്മൾ എന്നുമെന്നുംഅമ്മയാം പ്രകൃതിക്ക് നാശം ഭവിച്ചാൽമക്കളാം നമ്മൾ മരിച്ചിടുമെപക്ഷി മൃഗാദികൾക്കെന്നുമെന്നുംആശ്രയമേകുന്നൊരമ്മയാണ്

ഓർമ്മകളിൽഓർമ്മകളിൽ

നോവിക്കാൻ ഇടതൂർന്നെത്തിയവെയിലിൽനിനക്കായി കുടനീർത്തിയ എനിക്ക് സ്വപ്‌നങ്ങൾ ചാലിച്ച് ഒരുകൂട്ടംമോഹങ്ങൾ തൻ ഭാരം ഇറക്കിവെച്ച്നീ പടിയിറങ്ങിപ്പോയപ്പോൾനീ തന്ന ഓർമ്മകൾ വിത്തുകളായിമുളച്ച് അവ പടർന്ന് പന്തലിച്ച കൊടും കാട്ടിൽ ഞാൻ ശ്വാസത്തിനായി വെമ്പുന്നു ..ഇടനെഞ്ചിലെ ചൂടിലേ നീയെന്നൊരാ യിഷ്ടത്തെഹൃദയത്തിൽ നിന്നും പറിച്ചെടുത്തതിൻ മുറിവ്കാലത്തിൻ സൂചികൊണ്ട്തുന്നിചേർക്കാൻ കഴിയുമോ?