ആസ്വാദനക്കുറിപ്പ്: ‘നെയ്പായസം’ മാധവിക്കുട്ടി
പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ഒരു മനോഹരമായ ബാലസാഹിത്യ കഥയാണ് ‘നെയ്പായസം’ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഹൃദയസ്പർശിയായ ഒരു കഥയാണിത് ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ നിരവധി കവിത ചെറുകഥ ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇംഗ്ലീഷിൽ കവിതയെഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലിക നാമത്തിൽ എഴുതിയ ചെറുകഥയിലൂടെയും ജീവിതത്തിലൂടെയും ആണ് അവർ പ്രശസ്തയായത് ചാരിറ്റബിൾ ട്രസ്റ്റ് സംഘടനാ ആരംഭിച്ചു തറവാട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം ചെയ്തു മാധവിക്കുട്ടി. ഭാര്യ മരണപ്പെട്ട മൂന്ന് കുട്ടികളുടെ അച്ഛൻറെ മനോഗതികളിലൂടെയാണ്‘നെയ്പായസം’ കഥ തുടങ്ങുന്നത് വീട്ടിലേക്ക് മടങ്ങുന്ന അയാൾ അന്ന് രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു . തനിക്ക് മാത്രം മനസ്സിലാകുന്ന അവളുടെ നടത്തം ഭാവം അയാളുടെ മനസ്സിനെ നീറ്റി രാവിലെ മകനെ വിളിച്ചുണർത്തിയത് മുതൽ ഓഫീസിൽ പോകുന്നതിനു മുമ്പ് ചായ നൽകിയത് വരെ അവളെപ്പറ്റി ഒരിക്കൽ പോലും അയാൾ ഓഫീസിലിരുന്ന് ആലോചിച്ചിട്ടില്ല തിരിച്ചുവന്നപ്പോൾ മരണപ്പെട്ട അവൾ ചൂലിന് സമീപം കിടക്കുന്നു. അത് അറിയാതെ കളിക്കുകയാണ് കുട്ടികൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒന്നരമണിക്കൂർ മുമ്പേ ഹൃദയാഘാതം മൂലം മരണപ്പെട്ടതാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ഒറ്റയ്ക്ക് വിട്ടുപോയ കാരണത്താൽ ആദ്യം ദേഷ്യമാണ് തോന്നിയത് വീട്ടിലെത്തിയപ്പോൾ മരിച്ച വിവരം അറിയാതെ കിടക്കുകയാണ് മക്കൾ രണ്ടു മക്കൾ ഉറങ്ങിയിരുന്നു കുട്ടികളുടെ നിഷ്കളങ്കതയും അയാളുടെ മനോ വ്യഥകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു അമ്മ തിരികെ വരുമെന്ന് പറഞ്ഞ് മകനെ ആശ്വസിപ്പിക്കുന്നു ഉറങ്ങാതെ ഇരുന്ന മകനോട് ഭക്ഷണം ഉണ്ടാക്കി തരാമെന്ന് പറഞ്ഞപ്പോൾ അമ്മ ഉണ്ടാക്കിയ നെയ്പായസം മതി എന്നവർ പറയുമ്പോൾ വായനക്കാരുടെ നെഞ്ചു പിടയുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും കഥാനായകന്റെ ദുഃഖവും സൃഷ്ടിക്കുന്ന വേദനയിലൂടെ ആണ് കഥ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത് അമ്മയുണ്ടാക്കാറുള്ള നെയ്പ്പായത്തിന് നല്ല രുചിയാണ് എന്ന് മകനോട് പറഞ്ഞു ചിരിച്ചു അയാൾ കരച്ചിൽ അടക്കാൻ കഴിയാതെ കുളിമുറിയിലേക്ക് കയറുന്നതോടെ കഥ അവസാനിക്കുന്നു. കുടുംബത്തിനും കുട്ടികൾക്കുമായി ജീവിച്ച അമ്മ എന്നെന്നേക്കുമായി ഇല്ലാണ്ടായിക്കഴിഞ്ഞു കുടുംബത്തിനും കുട്ടികൾക്കുമായി ജീവിക്കുന്ന ഭാര്യമാരുടെ പ്രാധാന്യമാണ് ഈ കഥയുടെ കഥാതന്തു അതിൻറെ തീഷ്ണത ഒട്ടും കുറയാതെ അവസാനിപ്പിക്കുന്നതിൽ വലിയ സൂക്ഷ്മത കലാകാരി പുലർത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ സംഭാഷണ ശൈലിയാണ് കഥയിൽ ചെറിയ ചെറിയ സംഭാഷണ ശകലങ്ങൾക്ക് ആസ്വാദക ഹൃദയങ്ങളെ കുത്തി മുറിക്കാനുള്ള മൂർച്ചയുണ്ട് തൻറെ മേൽ ഉദ്യോഗസ്ഥൻ തന്നെ അയാളുടെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം തനിക്ക് വിഷമം ഉണ്ട് എന്ന് പറയുമെന്ന് മനോഗതം ചെയ്യുന്ന കഥാനായകൻ ഒരു ചിരിയോടെ ‘എൻറെ വ്യസനം എനിക്ക് മാത്രമേ മനസ്സിലാവൂ’ എന്ന് സ്വയം മനസ്സിൽ പറയുന്നു കഥയുടെ തീവ്രത കൂടിവരുന്നത് അവിടെ മുതൽക്കാണ് അമ്മ മരിച്ചത് അറിയാതെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ എന്നും തങ്ങളുടെ താങ്ങും തണലും ആയിരുന്ന അമ്മ ഇനി ഇല്ല എന്ന് അറിയാതെ വിനോദങ്ങളിൽ മുഴുകുമ്പോൾ കഥാനായകനായ അച്ഛൻ അനിയന്ത്രിതമായ സംഘർഷലൂടെയാണ് മുന്നോട്ടുപോകുന്നത്. കഥയിൽ കൂടുതൽ കഥാപാത്രങ്ങൾ ഇല്ല അച്ഛൻ മൂന്നു മക്കൾ കഥയിലെ കഥാപാത്രങ്ങൾ മക്കളെ നോക്കി ഭാവിയിൽ ആരൊക്കെയാവും എന്ന് വെറുതെ നിരൂപിക്കുന്ന അച്ഛനമ്മമാർ നമ്മുടെ നാട്ടിൽ പുറങ്ങളിലെ നിഷ്കളങ്കരായ കുടുംബഭാരം പേറുന്ന മനുഷ്യനെ ഓർമിപ്പിക്കുന്നു.
‘നെയ്പായസം’ എന്ന തലക്കെട്ട് ഈ കഥക്ക് വളരെ യോജിച്ചതാണ് കാരണം അവളുടെ മക്കൾക്ക് അവൾ ഉണ്ടാകാറുള്ള നെയ്പായസം വളരെ ഇഷ്ടമാണ്. ഇനി ഇത്ര സ്വാദുള്ള നെയിപ്പായസവും അവളുണ്ടാക്കിയതുമായുള്ള നെയ്പായസം അവർക്ക് ജീവിതത്തിൽ കഴിക്കാൻ ആവില്ല അതുകൊണ്ട് അന്ന് രാത്രി അവർ അവസാനമായിട്ട് അവൾ ഉണ്ടാക്കി മരണത്തിന്റെ മുൻപുള്ള നെയ്പ്പായസം കുട്ടികൾ കഴിക്കുന്നു. മാധവിക്കുട്ടി എന്ന പ്രശസ്ത കഥാകാരിയുടെ രചനാശൈലിയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് നെയ്പായസം കഥ തീരാതിരിക്കട്ടെ എന്ന് വായനക്കാരെ കൊണ്ട് ആഗ്രഹിക്കുന്ന വിധം ആകാംക്ഷ നിറഞ്ഞ ലളിതമനോഹരമായ ആഖ്യാനശൈലിയാണ് നെയ്പായസത്തിലും സ്വീകരിച്ചിരിക്കുന്നത്. ചെറിയ വാക്കുകളിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞു പോകുന്ന ഈ കഥ കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ കഴിയുന്ന ബാലസാഹിത്യമായി കണക്കാക്കാം, എങ്കിലും മാധവിക്കുട്ടിയുടെ മറ്റു കഥകളെ പോലെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യം അടയാളപ്പെടുത്തിയ കഥ കൂടിയാണ് ഒരു ചെറിയ കഥ അതിന്റെ ആശയ സമ്പുഷ്ടി കൊണ്ട് നീണ്ട നിരൂപണങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ആസ്വദിക്കാൻ കഴിയുന്നത് ഈ കഥയുടെ സവിശേഷതയാണ്
ആ ഭാര്യയുടെ ആഗ്രഹങ്ങൾ ഒന്നടങ്കം നാല് ചുവരുള്ള അടുക്കളയിൽ ഒതുങ്ങി മാധവിക്കുട്ടിയുടെ എല്ലാ കഥകളിയും കഥകളിലും അതുപോലെതന്നെ സ്ത്രീ സാന്നിധ്യം മുൻനിർത്തി കൊണ്ടുള്ള നെയ്പ്പായസം എന്ന കഥ വായനക്കാരിൽ ആഴ്ന്നിറങ്ങും.