ഒരു ദിവസം ഹോജ യാത്രക്കിടയില്‍ ഒരു ചെറിയ പുഴയുടെ കരയിലെത്തി. അവിടെ പുഴ കടക്കാനാകാതെ വിഷമിച്ച് നില്‍ക്കുന്ന നാല് അന്ധരായ വ്യക്തികളെ കണ്ടു. അധികം ആഴമൊന്നുമില്ലെങ്കിലും നല്ല ഒഴുക്കുള്ളതിനാല്‍ പരസഹായമില്ലാതെ അവര്‍ക്ക് ആ പുഴ കടക്കാനാകില്ലായിരുന്നു. ഹോജ അവരെ സഹായിക്കാമെന്ന് കരുതി അവരുടെ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. “എന്ത് പറ്റി സുഹൃത്തുക്കളേ? പുഴ കടക്കാന്‍ സാധിക്കാതെ വിഷമിക്കുകയാണോ?” “അതെയതെ! താങ്കള്‍ക്ക് ഞങ്ങളെ സഹായിക്കാമോ?” ഹോജയുടെ ശബ്ദം കേട്ട് അവര്‍ ചോദിച്ചു. “അതിനെന്താ? നിങ്ങളെ തീര്‍ച്ചയായും പുഴ […]