അമ്മയാണ് അമ്മയാണീ പ്രകൃതി
കനിവുള്ളൊരമ്മയാണീ പ്രകൃതി
നമ്മൾക്ക് വേണ്ടുന്നതെല്ലാം നൽകുന്ന
കനിവാർന്നൊരമ്മയാണീ പ്രകൃതി
എത്ര കണ്ടാലും മതിവരില്ലമ്മയെ
മക്കളാം നമ്മൾക്ക് താങ്ങായി നിൽക്കുന്ന
കനിവുള്ളൊരമ്മയാണീ പ്രകൃതി
പ്രകൃതിയാം അമ്മയെ നോവിച്ചിടാതെ
കാത്തിടേണം നമ്മൾ എന്നുമെന്നും
അമ്മയാം പ്രകൃതിക്ക് നാശം ഭവിച്ചാൽ
മക്കളാം നമ്മൾ മരിച്ചിടുമെ
പക്ഷി മൃഗാദികൾക്കെന്നുമെന്നും
ആശ്രയമേകുന്നൊരമ്മയാണ്
November 13, 2024November 13, 2024
0 Comment
